20 August Tuesday

ശ്രീകുമാരന്‍ തമ്പിക്ക് തൃശൂരിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

ശ്രീകുമാരൻ തമ്പിക്ക് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉപഹാരം സമ്മാനിക്കുന്നു

തൃശൂർ
സംഗീത സാന്ദ്രമായ സായാഹ്നത്തിൽ ശ്രീകുമാരൻ തമ്പിക്ക‌് തൃശൂരിന്റെ ആദരം. ഗീതം സംഗീതം ഒരുക്കിയ വ്യത്യസ‌്തമായ പരിപാടിയിലായിരുന്നു ആദരം നൽകിയത‌്.  ശ്രീകുമാരൻ തമ്പിക്ക് ആദര ഉപഹാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാനിച്ചു. കേരളത്തിന്റെ മനോഹാരിതയിലൂടെ ശ്രീകുമാരൻതമ്പി മലയാളികളെ നടത്തിയെന്ന‌് മന്ത്രി പറഞ്ഞു.   
ഗീതം സംഗീതം കലാ സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ച ചടങ്ങും അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ പാട്ടു സന്ധ്യയും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ‌്തു. ഗായകരായ കല്ലറ ഗോപൻ, റീന മുരളി എന്നിവരെ ശ്രീകുമാരൻ തമ്പി ആദരിച്ചു. ആർ ഗോപിമോഹൻ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ, ടി ആർ വിജയകുമാർ, ജയരാജ് വാര്യർ എന്നിവർ സംസാരിച്ചു. സുകുമാരൻ ചിത്രസൗധം സ്വാഗതവും എം ഹരിദാസ് നന്ദിയും പറഞ്ഞു.
തുടർന്ന് ഇലഞ്ഞിപ്പൂമണം എന്ന  ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ പാട്ടുസന്ധ്യ അരങ്ങേറി.
പ്രധാന വാർത്തകൾ
 Top