16 July Thursday
പറമ്പുകളിൽ വെള്ളം കയറി

കണ്ണൻ കുഴിയിൽ ഉരുൾപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കണ്ണൻ കുഴിയിലുണ്ടായ ഉരുൾപൊട്ടൽ

ചാലക്കുടി
അതിരപ്പിള്ളി കണ്ണൻകുഴിയിൽ ഉരുൾപൊട്ടി കണ്ണൻകുഴി തോട് കവിഞ്ഞൊഴുകി സമീപത്തെ പറമ്പുകളിൽ വെള്ളം കയറി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കഴിഞ്ഞ മഴക്കാലത്ത് ശക്തമായ ഉരുൾപൊട്ടലുകളുണ്ടായ സ്ഥലങ്ങളാണിത്. പുഴയിൽ വെള്ളം കുറവായതിനാൽ വലിയ നാശ നഷ്ടങ്ങളുണ്ടാക്കാതെ വെള്ളം ഒഴുകിപ്പോയി. കണ്ണൻകുഴി ഭാഗത്ത് വനത്തിനകത്താണ് ഉരുൾപൊട്ടലുണ്ടായത്. 
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി മലയുടെ വിള്ളൽ വീണ സ്ഥലങ്ങൾ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങളായിത്തീരാം എന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉരുൾപൊട്ടൽ. പ്രളയങ്ങൾ ഒഴുക്കിക്കൊണ്ടുവന്ന ചെളിയും മണലും പുഴയുടേയും തോടുകളുടേയും ആഴം കുറച്ചിട്ടുണ്ട്. വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കുറയുന്നതുമൂലം പുഴ കവിഞ്ഞൊഴുകി കരകളോട് ചേർന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയും വർധിക്കുന്നു. കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുള്ള ഈ കാലവർഷക്കാലത്ത്‌ ദുരന്തങ്ങളൊഴിവാക്കാൻ വലിയ ജാഗ്രതയും മുന്നൊരുക്കങ്ങളും വേണ്ടിവരുമെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top