08 July Wednesday
12,277 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ രോഗികൾ 40

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

തൃശൂർ

പുതുതായി മൂന്നുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 40 ആയി. ഒമാനിൽനിന്ന് 17 ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (28), അബുദാബിയിൽനിന്ന് തിരിച്ചെത്തിയ എടത്തിരുത്തി സ്വദേശി (48), മുംബൈയിൽനിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (54) എന്നിവർക്കാണ് ഞായറാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ വീടുകളിൽ 12202 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12277 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അഞ്ചുപേരെ ഡിസ്ചാർജ് ചെയ്തു. എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 75 ആയി.
ഞായറാഴ്ച 169 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. ഇതുവരെ ആകെ 2343 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചിട്ടുള്ളത്. ഇതിൽ 2008 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 335 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കോവിഡ് 19 രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 693 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്‌ക്ക് അയച്ചു. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതു കൂടാതെയാണ് ഇത്രയും സാമ്പിളുകൾ അയച്ചിട്ടുള്ളത്.
സംശയനിവാരണത്തിനായി ഞായറാഴ്ച  369 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നു. 159 പേർക്ക് കൗൺസലിങ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്‌സ്‌റ്റാൻഡുകളിലുമായി 443 പേരെ സ്ക്രീൻ ചെയ്തു. 
ശക്തൻ പച്ചക്കറി മാർക്കറ്റിൽ ചരക്ക് എത്തിച്ച ലോറി ഡ്രൈവർമാരും  ചുമട്ടുതൊഴിലാളികളും അടക്കം 1302പേരെയും മത്സ്യമാർക്കറ്റിലെത്തിയ 973 പേരെയും ബസ്‌സ്‌റ്റാൻഡ് പഴം മാർക്കറ്റിൽ 99 പേരെയും സ്ക്രീൻ ചെയ്തു.
പ്രധാന വാർത്തകൾ
 Top