30 May Tuesday
അദാലത്ത് മെയ് 15 മുതൽ 26 വരെ

‘കരുതലും കൈത്താങ്ങും’ 
പരാതി ഇന്നുമുതൽ നൽകാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
തൃശൂർ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന "കരുതലും കൈത്താങ്ങും’ എന്ന പരാതിപരിഹാര അദാലത്തിലേക്ക് പൊതുജനങ്ങൾക്ക്  ശനിമുതൽ പരാതികൾ നൽകാം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും   ഓൺലൈനായും താലൂക്ക് ഓഫീസുകളിലും   10 വരെ പരാതികൾ സമർപ്പിക്കാം.
മെയ് 15 മുതൽ 26 വരെയാണ്   ജില്ലയിൽ താലൂക്കുതല പരാതി പരിഹാര അദാലത്ത് നടക്കും. തൃശൂരിൽ മെയ്‌  15നും മുകുന്ദപുരത്ത്  16നും  അദാലത്ത്‌ നടക്കും. തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, ചാലക്കുടി  താലൂക്കുകളിൽ യഥാക്രമം മെയ് 18, 22, 23, 25   തീയതികളിൽ. കുന്നംകുളം താലൂക്കിൽ അദാലത്ത് മെയ് 26ന്‌.  
  ഭൂമിസംബന്ധമായ വിഷയങ്ങൾ സർട്ടിഫിക്കറ്റ്‌, ലൈസൻസ്‌  നിരസിക്കൽ,  കാലതാമസം, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷാ പെൻഷൻ - കുടിശ്ശിക, പെൻഷൻ അനുവദിക്കൽ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, തെരുവുനായ ശല്യം, അപകടകരമായ മരങ്ങൾ മുറിക്കുന്നത്, തെരുവു വിളക്കുകൾ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണം,  കുടിവെള്ളം, റേഷൻ കാർഡ്,  വന്യജീവി ആക്രമണം,   സ്കോളർഷിപ്പുകൾ,  വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം,  കൃഷിനാശ സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷ,   മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ,   ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ,  പട്ടികജാതി–-വർഗ വിഭാഗങ്ങൾക്കുള്ള   ആനുകൂല്യങ്ങൾ, വ്യവസായ സംരംഭം അനുമതി എന്നീ വിഷയങ്ങളിൽ പരാതികൾ സമർപ്പിക്കാം.  
  പേര്, വിലാസം, ഇമെയിൽ വിലാസം , മൊബൈൽ നമ്പർ, വാട്ട്സ് ആപ്പ്, നമ്പർ  , ജില്ല, താലൂക്ക് എന്നിവ   ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ചവർ  രശീതി വാങ്ങണം.  പരാതിപരിഹാര അദാലത്തിലേക്കുള്ള അപേക്ഷകൾ karuthal.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ സമർപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top