18 April Sunday

ബിജെപിക്കെതിരെ 
രാഹുൽഗാന്ധിക്ക്‌ 
മൗനം

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
തിരുവനന്തപുരം
രാഹുൽഗാന്ധി കേരളത്തിലെ കടലിൽ ചാടിയത്‌ ടൂറിസം മേഖലയ്‌ക്ക്‌ മുതൽക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കടലിൽ ചാടുമ്പോൾ ആഴം നോക്കുന്നത്‌ നല്ലതാണ്‌. കടലിന്റെ രീതി ശരിക്കും മനസ്സിലാക്കി വേണം നീന്താൻ.  കേരളത്തിൽ ടൂറിസ്‌റ്റായെത്തിയ  രാഹുൽഗാന്ധി ബിജെപിയെ നേരിടാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ പോകാത്തതെന്താണെന്നതിന്‌ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
    ഗോവ, മണിപ്പുർ, ബിഹാർ, മധ്യപ്രദേശ്‌, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപിയുമായി നേരിട്ട്‌ കോൺഗ്രസ്‌ ഏറ്റുമുട്ടി. അവിടെയൊന്നും കോൺഗ്രസ്‌ നേതാവായ രാഹുൽ ഗാന്ധി പോയോ. 

ചില കടൽ ശാന്തമാണ്‌. അവിടെ ടൂറിസ്‌റ്റുകൾ നീന്തുന്നത്‌ കാണാം. കടലിൽ നീന്തലറിയാവുന്നതിനാലാകണം രാഹുൽ ചാടിയത്‌. ഏതായാലും ആ കടൽ ടൂറിസ്‌റ്റുകൾക്ക്‌ പറ്റുമെന്ന്‌ തെളിഞ്ഞു.  എൽഡിഎഫിനെ മോശമാക്കാൻ എന്തൊക്കെ നാടകമാണ്‌ നമ്മൾ കാണുന്നത്‌–- മുഖ്യമന്ത്രി പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top