തൃശൂർ
ക്രഷർ ഉടമകളുടെ സമരത്തിന് പിന്തുണയുമായി ടിപ്പർ, ടോറസ് ലോറി ഉടമകൾ ആരംഭിച്ച അനിശ്ചിതകാല സമരം ആദ്യ ദിനം പൂർണം. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ടെസ്റ്റ് നടത്തി തരുന്ന ബോഡി അളവിൽ ലോഡ് കയറ്റാൻ അനുവദിക്കുക, എല്ലാ ജില്ലകളിലും സ്‌കൂൾ സമയം ഒരേ സമയം ഒരു മണിക്കൂർ ആക്കുക, എൽഎ പട്ടയത്തിലുള്ള ക്രഷറുകൾക്ക് പ്രവർത്തനാനുമതി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കേരള ടോറസ് ടിപ്പർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ആന്റണി, ടിപ്പർ എർത്ത്മൂവേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് രാജൻ ഡയമണ്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..