04 October Friday

തെരുവുനായ പുനരധിവാസം പരിശോധിക്കാൻ കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
തിരുവനന്തപുരം
തെരുവുനായകൾക്ക് ശാസ്ത്രീയമായ പുനരധിവാസം സാധ്യമാണോയെന്നത് പരിശോധിക്കുമെന്ന് കോർപറേഷൻ. 24ന് രാത്രി നഗരത്തിലുണ്ടായ തെരുവുനായ ആക്രമണവും തുടർനടപടികളും കൗൺസിൽ യോ​ഗം ചര്‍ച്ചചെയ്തു. തെരുവുനായ വന്ധ്യംകരണം പരാജയമാണെന്ന് ബിജെപി അം​ഗങ്ങളുടെ ആരോപണം യോ​ഗം തള്ളി. എബിസി റൂളില്‍ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച തടസ്സങ്ങൾ ഭരണപക്ഷ അം​ഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ബിജെപി അം​ഗങ്ങള്‍ക്ക് ഉത്തരംമുട്ടി. ആക്രമണകാരികളായ നായക്കളെ ദയാവധത്തിന് ഇരയാക്കുന്നതിന് നിരവധി സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ഭരണസമിതി അറിയിച്ചു. എംപിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും സഹായത്തോടെ നിയമങ്ങളിൽ ഇളവ് വരുത്താൻ എല്ലാ കക്ഷികളും ഒരുമിച്ചിറങ്ങണമെന്ന് ഡി ആർ അനിൽ, എസ് സലിം, അംശു വാമദേവൻ എന്നിവർ ആവശ്യപ്പെട്ടു. നിലവിൽ തെരുവുനായ വന്ധ്യകരണം നടത്തുന്നത് പേട്ട മൃഗാശുപത്രിയിലാണ്. 
ഇവിടത്തെ സൗകര്യ കുറവ്  പരിഹരിക്കാന്‍ നവീകരണത്തിന് 40 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ആരോ​ഗ്യസ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു അറയിച്ചു. നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്നത് വന്ധ്യംകരണം പദ്ധതി വിജയമാണെന്നും എബിസി പദ്ധതിയിൽ സന്നദ്ധസംഘടനകളുടെ സഹകരണവും പരി​ഗണിക്കുമെന്ന് ​ഗായത്രി ബാബു പറഞ്ഞു. യോ​ഗത്തില്‍ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. വിവിധ അജൻഡകളും യോ​ഗം പാസാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top