14 October Monday

കേന്ദ്രഅവഗണനയ്‌ക്കെതിരെ കെഎസ്ടിഎ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കെഎസ്ടിഎ സായാഹ്ന ധർണ ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റിയുടെ നേത-ൃത്വത്തിൽ‌ തമ്പാനൂർ ആർഎംഎസിന് മുന്നിൽ സായാഹ്ന ധർണ നടത്തി.  ജനറൽ സെക്രട്ടറി കെ ബദറുന്നിസ   ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് ആർ വിദ്യാവിനോദ് അധ്യക്ഷനായി. അഡ്വ. എ സമ്പത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി സുജു മേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബിജു, ജില്ലാ സെക്രട്ടറി സിജോവ് സത്യൻ, പ്രസാദ് രാജേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി ആർ ഹാന്റ എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, സമഗ്ര ശിക്ഷാ കേരളം സ്കൂൾ ഉച്ചഭക്ഷണം ഉൾപ്പടെയുള്ള പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം  അനുവദിക്കുക, കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top