27 September Monday
യങ് ഇന്നൊവേഷൻ പ്രോഗ്രാം

ഏറ്റവും കൂടുതൽ ടീമുകൾ
ജില്ലയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
തിരുവനന്തപുരം
പുനഃസംഘടനയ്ക്കുശേഷമുള്ള ജില്ലാ ഇന്നൊവേഷൻ കൗൺസിലിന്റെ ആദ്യയോഗം ഓൺലൈനായി ചേർന്നു. യുവതലമുറയുടെ നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിഐഎസ്‌സി) നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
12-–-35 വയസ്സുവരെയുള്ള സ്‌കൂൾ, കോളേജ്, -ഗവേഷണ വിദ്യാർഥികൾക്കായുള്ള യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ പുരോഗതി യോഗം വിലയിരുത്തി.  ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്തത്. 58 വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നായി 499 ടീം ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തു. 
127 ടീമിന്റെ ആശയങ്ങൾ ജില്ലാതലത്തിൽ വിലയിരുത്തി. ഇതിൽനിന്ന്‌ 41 ടീമിനെ സംസ്ഥാനതലത്തിലേക്ക്‌ തെരഞ്ഞെടുത്തു. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ടീമുകളുടെ അവസാനഘട്ട വിലയിരുത്തൽ ആഗസ്‌തിൽ നടക്കും. യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിന്റെ (2021-–-23) സംസ്ഥാനതല ഉദ്ഘാടനവും ആഗസ്‌തിൽ നടക്കും. സംസ്ഥാനത്ത് 20,000 ടീമിനെ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ കെ-ഡിസ്‌ക് ഒരു ജില്ല -ഒരു ആശയം: ചെറുകിട ഇടത്തരം സംരംഭ ഇന്നൊവേഷൻ ക്ലസ്റ്ററുകൾ, ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ ഒരു ആശയം എന്നീ പദ്ധതികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കലക്ടർ നവ്‌ജ്യോത് ഖോസ, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ ജില്ലാ കോ-ഓർഡിനേറ്റർ നിപുൻ രാജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top