27 September Monday

അതുല്യം ഈ നിശ്ചയദാർഢ്യം

എം ബി ദിനേശ്Updated: Saturday Jul 31, 2021
 
ആറ്റിങ്ങൽ
സാക്ഷരതാമിഷന്റെ പ്ലസ് ടു തുല്യത പരീക്ഷ    എഴുതി ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ്  ജേതാക്കളും.  സമുദ്രാ പെർഫോർമിംഗ് ആർട്സിലൂടെ  പ്രശസ്തരായ  മധു ഗോപിനാഥും വക്കം സജീവും  ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ്‌ പരീക്ഷ എഴുതിയത്. 1998ൽ ആണ്‌  തിരുവനന്തപുരം കേന്ദ്രമാക്കി  ഇരുവരും നൃത്ത രംഗത്തെത്തുന്നത്‌.  ആറു വർഷമായി വക്കം കേന്ദമാക്കിയാണ് പ്രവർത്തനം. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രി മഴ  എന്ന ചിത്രത്തിൽ  നൃത്ത സംവിധാനമൊരുക്കി ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി.  
ഹിന്ദി സിനിമകളിലെ നൃത്ത സംവിധാനത്തിലൂടെ ശ്രദ്ധേയരാണ്‌  ഇരുവരും. ഹിന്ദിയിൽ എം എഫ് ഹുസൈൻ, സന്തോഷ് ശിവൻ, എ ആർ റഹ്മാൻ എന്നിവർ ഒരുമിച്ച "മീനാക്ഷി’ എന്ന ചലച്ചിത്രത്തിന് നൃത്തമൊരുക്കിയത് ഇവരാണ്. ഉറുമി, കടാക്ഷം, ഇടവപ്പാതി, രതിനിർവേദം , ഒരാൾ , അരികിലൊരാൾ , ഗ്രാൻഡ് മാസ്റ്റർ, മകര മഞ്ഞ് എന്നിവയടക്കം 15 ഓളം ചിത്രങ്ങൾക്ക് നൃത്തം ഒരുക്കിയ ഇരുവരുടെയും സ്വപ്നമാണ്  ഹയ ർ  സെക്കൻഡറി പരീക്ഷ വിജയിക്കുക എന്നത്. സംസ്ഥാന കഥാപ്രസംഗ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി അനിത കുമാരി , ട്രാൻസ് ജെൻഡർ  ശ്യാം ജ്യോതി, സഹോദരിമാരായ മീന , മിനി, ധന്യ, നിത്യ എന്നിവരടക്കം  പ്ലസ് വൺ‍്, പ്ലസ് ടു തുല്യത  പരീക്ഷ  223 പേരാണ്‌ ആറ്റിങ്ങൽ സ്‌കൂളിൽ എഴുതിയത്‌. 
കോവിഡ് പശ്ഛാത്തലത്തിൽ  ഓൺ  ലൈനായിരുന്നു ക്ലാസുകൾ. പരീക്ഷക്ക് മുന്നോടിയായി    ഗേൾസ് ഹയർ സെ ക്കൻഡറി സ്കൂളിൽ രണ്ടുമാസമായി റഗുലർ ക്ലാസുകളും നടത്തി. എല്ലാവർക്കുമുണ്ട് ഉയർന്ന വിജയപ്രതീക്ഷ. പരീക്ഷ എഴുതാനെത്തിയവരെ  നഗരസഭ  ചെയർപേഴ്സൺ എസ് കുമാരി സന്ദർശിച്ചു.  പരീക്ഷയ്ക്ക്   പ്രാപ്തരാക്കാൻ  പ്രയത്നിച്ച സാക്ഷരതാമിഷൻ  നഗര സഭ നോഡൽ  പ്രേരക് ജി ആർ മിനി രേഖക്ക്   നന്ദി അറിയിക്കാൻ  പരീക്ഷാർഥികൾ മറന്നില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top