19 September Sunday

ടെൻഡർ സ്ഥിരപ്പെടുത്തിയ തുക പ്രസിഡന്റ്‌ തിരുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
 
വെള്ളറട
അമ്പൂരി പഞ്ചായത്തിൽ ടെൻഡർ സ്ഥിരപ്പെടുത്തിയ തുക പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരുത്തി. പഞ്ചായത്തിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കാൻ  1890 രൂപ നിരക്കിൽ സ്ഥിരപ്പെടുത്തിയ ടെൻഡർ 2890 രൂപയാക്കിയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരുത്തിയത്‌. സംഭവത്തിൽ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. 
 ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലൂടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. ടെൻഡറുകൾ ക്ഷണിക്കുകയും 29 ന് കുറഞ്ഞ തുകയായ 1890  രേഖപ്പെടുത്തുകയും എന്നാൽ അടുത്ത ദിവസം രജിസ്റ്ററും ടെൻഡർ ഫാറവും പരിശോധിച്ചപ്പോൾ 2890 രൂപയായി തിരുത്തിയതായും കണ്ടു. ഇതിനിടെ രജിസ്റ്ററ്റും ടെൻഡർ ഫാറവും സെക്രട്ടറിയിൽനിന്ന് പ്രസിഡന്റ്‌ വാങl്ങി. 
കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ് പ്രസിഡന്റ്‌ ചെയ്തിരിക്കുന്നതെന്നാണ്‌ ആക്ഷേപമുയർന്നത്‌.  പഞ്ചായത്ത്‌ പ്രസിഡന്റായോ ജനപ്രതിനിധിയായോ പ്രസിഡന്റിന്‌ തുടരാനാവില്ലെന്നും ഉടൻ  രാജി സമർപ്പിക്കണമെന്നും സിപിഐ എം ലോക്കൽ  സെക്രട്ടറി കുടപ്പനമൂട്‌ ബാദുഷ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top