19 September Sunday

അവയവദാനം: പത്രവാർത്ത വാസ്തവവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
തിരുവനന്തപുരം
മസ്തിഷ്കമരണം സ്ഥിരീകരിക്കാത്ത രോഗിയുടെ അവയവദാനവുമായി  ബന്ധപ്പെട്ടുള്ള പത്രവാർത്ത നിജസ്ഥിതി മനസ്സിലാക്കാതെയുള്ളതാണെന്ന് മൃതസഞ്ജീവനി അധികൃതർ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള താൽപ്പര്യമറിയിച്ച്‌ പ്രവാസിയായ ഷിബു മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടിരുന്നു.
രോഗിയെ ചികിത്സിച്ച ഡോക്ടർ നൽകിയ വിവരങ്ങൾ സർക്കാർ മാനദണ്ഡപ്രകാരം അവയവങ്ങൾ ദാനം ചെയ്യുന്നതിന് പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടു.  ആറുമണിക്കൂർ ഇടവിട്ടുള്ള രണ്ട്‌ ടെസ്റ്റ്‌ വഴി നാലു ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ്‌ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്‌. ബന്ധുക്കൾ അവയവദാനത്തിന് അനുവാദം നൽകുമ്പോൾ ആശുപത്രി അധികൃതർ മൃതസഞ്ജീവനി ഓഫീസിൽ വിവരം അറിയിക്കും. തുടർന്നാണ് അവയവദാനത്തിന്റെ കാര്യങ്ങൾ  ക്രോഡീകരിക്കുന്നതെന്നും മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top