18 September Saturday

ഇടതുബദൽ ശക്തിപ്രാപിക്കാതെ ഇന്ത്യൻ ജനതയ്ക്ക് മുന്നേറ്റമില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
നെടുമങ്ങാട്
ഇടതുബദൽ ശക്തി പ്രാപിക്കാതെ ഇന്ത്യൻ ജനതയ്ക്ക് അവർ ആഗ്രഹിക്കുന്ന ഇന്ത്യ സൃഷ്ടിക്കാനാകില്ലെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗംകോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം മൂഴി ലോക്കൽ കമ്മിറ്റി ഓഫീസിനായി മൂഴി ഊന്നുപാലത്തിനു സമീപം നിർമിച്ച ഇം എം സ് ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതം എന്ന മഹത്തായ ആശയം കോർപറേറ്റുകളുടെ പിടിയിൽ അമർന്നു കഴിഞ്ഞു. അവരുടെ ഉന്നമനത്തെ ആശ്രയിച്ചുമാത്രം ചലിക്കുന്ന രാജ്യമാണിപ്പോൾ ഇന്ത്യ. ജനതയുടെ ജീവിതം എങ്ങനെ മുന്നോട്ടുപോകുന്നു എന്നത്‌ ഭരണാധികാരികൾക്ക് ബാധകമല്ലാതായിരിക്കുന്നു. അശരണരുടെയും കർഷകരുടെയും ജീവിതം ഏറെ ദുരിതപൂർണമാണ്. ദിവസവും പെട്രോൾ–-ഡീസൽ, പാചകവാതക വിലവർധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ.
ഈ പ്രതിസന്ധിയിലും കേരള ജനത അല്ലലില്ലാതെ കഴിയുന്നത് സംസ്ഥാനത്ത് തുടർഭരണം നയിക്കുന്ന ഇടതു സർക്കാർ അത്താണിയായി ഉള്ളതിനാലാണ്. കരുത്തുറ്റ ഇടതുബദൽ എന്നത് ഓരോ ഇന്ത്യൻ പൗരനും സ്വപ്നം കാണേണ്ടതും അതിനായി പ്രയത്നിക്കേണ്ടതുമായ മഹത്തായ ആശയമാണെന്നും കോടിയേരി പറഞ്ഞു.
മൂഴിയിൽ നടന്ന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഷൈജുകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, ഡി കെ മുരളി എംഎൽഎ, ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ രാജേന്ദ്രൻ, എം ഗിരീഷ് കുമാർ, മൂഴി രാജേഷ്, ടി പത്മകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ഷൈലജ, എസ് സുനിത, ജെ യഹിയ, ബി ശ്രീകുമാർ എന്നിവർ സംസാരിച്ചു.t
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top