20 September Friday

വാവുബലി : ഒരുക്കങ്ങൾ പൂർണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
തിരുവനന്തപുരം 
സംസ്ഥാനത്ത്‌ വാവുബലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർണം. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെയും ശംഖുംമുഖത്തെയും ഒരുക്കങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിലയിരുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല ജനാർദന സ്വാമിക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം തുടങ്ങിയ ക്ഷേത്രങ്ങളിലും ബലി കർമം ചെയ്യുന്ന മറ്റു പ്രധാന കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. കടലാക്രമണത്തെ തുടർന്ന്‌ ശംഖുംമുഖത്ത്‌ ദേവസ്വം ബോർഡിന്റെയും കോസ്റ്റ് ഗാർഡിന്റെയും പൊലീസിന്റെയും സഹായത്തോടെ സുരക്ഷാ ക്രമീകരണങ്ങളോടുകൂടി ബലിയിടാനുള്ള സൗകര്യം ഒരുക്കി.
 
ലൈഫ് ഗാർഡിന്റെ സേവനവുമുണ്ടാകും. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ഉയർന്ന പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ നേരിട്ട് സുരക്ഷ ഉറപ്പുവരുത്തും. സുരക്ഷയ്‌ക്കായി 500 പൊലീസുകാരെ അധികം നിയോഗിക്കും. തിരുവല്ലത്തും ശംഖുംമുഖത്തും മാത്രമായി 520 പൊലീസ് ഉദ്യോഗസ്ഥരെയും ആറ്‌ അസി. കമീഷണർമാരെയും രണ്ടു എസ്‌പിമാരെയും നിയോഗിച്ചു. കൂടാതെ 60 വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഷാഡോ പൊലീസുമുണ്ട്‌. 20 ലൈഫ് ഗാർഡുമാരെയും അധികം നിയോഗിച്ചിട്ടുണ്ട്. ഗതാഗതക്രമീകരണത്തിനു 40 പൊലീസുകാരും അധികമായി രംഗത്തുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top