20 September Friday

ബെഫി പേരൂർക്കട ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
തിരുവനന്തപുരം
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പേരൂർക്കട ഏരിയ സമ്മേളനം ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് പി വി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹരികുമാർ  സംസാരിച്ചു. 
 
റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എസ് ബി എസ് പ്രശാന്ത് അധ്യക്ഷനായി. പ്രശാന്ത്(ഗ്രാമീൺ ബാങ്ക്) സ്വാഗതവും ശരത്ത് (എസ്ബിഐ) നന്ദിയും പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ചു. 
ഭാരവാഹികൾ: പ്രസിഡന്റ്–- - സിജോ (റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ), വൈസ് പ്രസിഡന്റ്–- - ഷൈജു (കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ), സെക്രട്ടറി –- ശരത്ത് (എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ), ജോയിന്റ്‌ സെക്രട്ടറി–- -അനസ് ഇബ്നു സലാം (റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ). കമ്മിറ്റി അംഗങ്ങൾ: -ഷാജി ദേവസ്യ, അനൂപ്.
പ്രധാന വാർത്തകൾ
 Top