13 July Monday
സിഐടിയു സ്ഥാപക ദിനാചരണം

പോരാട്ടത്തിനൊപ്പം കൃഷിപാഠവും

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

മണ്ണന്തല മരുതൂർ ഏലായിൽ ആരംഭിച്ച പച്ചക്കറി കൃഷി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
സിഐടിയു സ്ഥാപക ദിനത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സിഐടിയു ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷിക്ക്‌ തുടക്കം കുറിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു പതാക ഉയർത്തി. മണ്ണന്തല മരുതൂർ ഏലായിലെ പച്ചക്കറി കൃഷി  സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.  സംസ്ഥാനത്ത്‌ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലാളികൾ മുന്നിട്ടിറങ്ങുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 
സി ജയൻബാബു അധ്യക്ഷനായി.  സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ജില്ലയിൽ ആരംഭിച്ച പച്ചക്കറി–- മത്സ്യ കൃഷിയെ സംബന്ധിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി ബിജു സംസാരിച്ചു. 
മരുതൂർ ഏലായിൽ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ജില്ലയിൽ സിഐടിയു ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. മത്സ്യകൃഷിയുടെ ജില്ലാതല ഉദ്‌ഘാടനം ജൂൺ ആദ്യവാരം നടക്കും.
പ്രധാന വാർത്തകൾ
 Top