04 July Saturday

തെലങ്കാന സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി അഞ്ജയ്യയുടെ മൃതദേഹം വള്ളക്കടവ് വലിയ പള്ളിയിൽ ആരോഗ്യപ്രവർത്തകർ സംസ്‌കരിക്കുന്നു

തിരുവനന്തപുരം
ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി അഞ്ജയ്യയുടെ മൃതദേഹം വള്ളക്കടവ് വലിയ പള്ളിയിൽ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരം. 
ജനറൽ ആശുപത്രിയിൽനിന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഹെൽത്ത് ഓഫീസർ ഡോ. എ ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർ എസ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം.
പ്രധാന വാർത്തകൾ
 Top