തിരുവനന്തപുരം
പൂജപ്പുരയിലെ മാജിക് അക്കാദമിയിൽ 10നും 16നും ഇടയ്ക്ക് പ്രായമുള്ളവർക്കായി അവധിക്കാല ഇന്ദ്രജാലക്കളരി ഒരുക്കും. രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ മൂന്നിന് ക്ലാസ് തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് ക്ലാസ്. യോഗ, സൂംബാ ഡാൻസ്, മോട്ടിവേഷൻ, സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, എയ്‌റോബിക്‌സ്, കാർട്ടൂൺ, ബലൂൺ ആർട്, ചിത്രരചന പരിശീലനങ്ങൾ, ഭാഷാപരിചയം, സാഹിത്യവേദി, കവി സമ്മേളനം, ചിരിയരങ്ങ് തുടങ്ങിയവയുമുണ്ട്. മെയ് 31ന് സമാപിക്കും. ഫോൺ: 9446078535, 9447768535.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..