26 May Tuesday

23 പേരെ വിട്ടയച്ചു; 42 പേർ നിരീക്ഷണം പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

തിരുവനന്തപുരം 

ജില്ലയിൽ തിങ്കളാഴ്‌ച 57 പേർ കോവിഡ്‌ നിരീക്ഷണത്തിലായി. ഇതിൽ 16 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19513 ആയി. 18129 പേർ വീടുകളിലും 86 പേർ ആശുപത്രികളിലും. തിങ്കളാഴ്‌ച ലഭിച്ച 41 പരിശോധനാഫലവും നെഗറ്റീവാണ്. വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 23 പേരെ തിങ്കളാഴ്‌ച വിട്ടയച്ചു. 42 പേർ 28 ദിവസനിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. എട്ടുപേർക്കാണ്‌ ജില്ലയിൽ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തിങ്കളാഴ്‌ച പുതിയ കേസുകളില്ല. തിങ്കളാഴ്‌ച 32 സാമ്പിൾ പരിശോധനയ്‌ക്കയച്ചു. ആകെ 1310 സാമ്പിൾ അയച്ചതിൽ 1215 പരിശോധനാഫലം ലഭിച്ചു. രോഗം സ്ഥിരീകരിച്ച ആറുപേരാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌. ഇതിൽ നാലുപേർ തിരുവനന്തപുരം ജില്ലക്കാരും ഒരാൾ കൊല്ലം സ്വദേശിയും ഒരാൾ മലപ്പുറം സ്വദേശിയുമാണ്‌. 

86 പേർ ആശുപത്രികളിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 46ഉം ജനറൽ ആശുപത്രിയിൽ 20ഉം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഒമ്പതും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മൂന്നും എസ്എടിയിൽ മൂന്നും കിംസിൽ രണ്ടും അനന്തപുരിയിൽ മൂന്നും പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 

686 പേർ കരുതൽ കേന്ദ്രങ്ങളിൽ

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 86ഉം വിമൻസ് ഹോസ്റ്റലിൽ 37ഉം ഐഎംജി ഹോസ്റ്റലിൽ 28ഉം വേളി സമേതി ഹോസ്റ്റലിൽ 19ഉം മൺവിള കോ ഓപ്പറേറ്റീവ്  ട്രെയ്‌നിങ്‌ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 16ഉം മാർ ഇവാനിയോസ് ഹോസ്റ്റലിൽ ഒമ്പതും വിഴിഞ്ഞം സെന്റ്‌ മേരീസ് സ്കൂളിൽ 88ഉം പുല്ലുവിള ലിയോ തേർട്ടീന്ത്  സ്കൂളിൽ 108ഉം പൊഴിയൂർ എൽപി സ്കൂളിൽ 199ഉം നിംസ് ഹോസ്റ്റലിൽ 28ഉം കാരക്കോണം ഹോസ്റ്റലിൽ 68ഉം പേരാണ്‌ കരുതൽ നിരീക്ഷണത്തിലുള്ളത്‌.

530 കോൾ

കലക്ടറേറ്റ് കൺട്രോൾറൂമിൽ തിങ്കളാഴ്‌ച 307 കോളും ദിശ കോൾ സെന്ററിൽ 223 കോളുകളെത്തി.  മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലും വിളിച്ചു. മാനസികപിന്തുണ ആവശ്യമായ 483 പേരെ വിളിച്ച്‌  നിർദേശങ്ങൾ നൽകി. ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി   2865  ടീമുകൾ 9848 വീടുകൾ സന്ദർശിച്ചു. 

പ്രധാന വാർത്തകൾ
 Top