26 May Tuesday

അതിഥിത്തൊഴിലാളികളെ ഇറക്കിവിട്ടാല്‍ നടപടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

അതിഥിത്തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം

തിരുവനന്തപുരം

അതിഥിത്തൊഴിലാളികളെ വീട്ടിൽനിന്ന്‌ ഇറക്കിവിടുന്ന വീട്ടുമസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതിഥിത്തൊഴിലാളികൾക്ക് സ്വയം പാചകം ചെയ്യണമെങ്കിൽ അതിനാവശ്യമായ വസ്തുക്കൾ സമൂഹ അടുക്കളവഴി വിതരണം ചെയ്യും. ജില്ലയിലെ അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവലോകനം ചെയ്ത യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.  അതിഥിത്തൊഴിലാളികൾക്ക് ചപ്പാത്തി, സബ്ജി പോലുള്ള ഉത്തരേന്ത്യൻ വിഭവങ്ങളാകണം സമൂഹ അടുക്കള വഴി നൽകേണ്ടത്‌. അതിഥിത്തൊഴിലാളികൾ കൂട്ടംകൂടി വസിക്കുന്ന സ്ഥലങ്ങളിൽനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർ താമസിക്കുന്ന സ്ഥലത്ത് ശുചീകരണ സാമഗ്രികൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വി ആർ വിനോദ്, റൂറൽ എസ്‌ പി ബി അശോക്, അസിസ്റ്റന്റ് കലക്ടർ അനുകുമാരി എന്നിവരും കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top