28 May Thursday

അരിച്ചാക്ക്‌ ചുമന്ന്‌ പ്രസിഡന്റ്‌; വൈറലായി ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽ അരിച്ചാക്ക്‌ ചുമക്കുന്നു

വെള്ളറട

സമൂഹ അടുക്കളയിലേക്കെത്തിച്ച അരിച്ചാക്കുകൾ തലച്ചുമടായി എത്തിച്ച പഞ്ചായത്തു പ്രസിഡന്റ്‌ താരമായി. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽ അരിച്ചാക്ക്‌ തോളിലെടുത്ത്‌ പോകുന്ന ചിത്രമാണ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായത്‌. മൈലച്ചൽ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹഅടുക്കളയിലേക്കാണ്‌ ഇദ്ദേഹം അരിച്ചാക്കുകൾ എത്തിച്ചത്‌. കാറിൽനിന്ന്‌ ഒറ്റയ്‌ക്ക് അരിച്ചാക്ക് തോളത്തേറ്റി നടക്കുന്ന വിവിധ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്‌. കർഷകനായ അനിൽ സ്വന്തം കൃഷിയിടത്തിലേക്ക്‌ ആവശ്യമായ വളമുൾപ്പെടെ തലച്ചുമടായി കൊണ്ടുപോവുക പതിവാണ്. അതുകൊണ്ടു തന്നെ അരിച്ചാക്ക്‌ തോളിലേറ്റൽ  നിസ്സാരമായിരുന്നു എന്നാണ്‌ പ്രസിഡന്റ്‌ പറയുന്നത്‌. ഇരുനൂറ്റിയമ്പതോളം പേർക്ക് പ്രതിദിനം ഭക്ഷണം നൽകിവരികയാണ് ആര്യങ്കോട് പഞ്ചായത്ത്.

പ്രധാന വാർത്തകൾ
 Top