10 December Tuesday

കുടുംബശ്രീ ജില്ലാ ബാലപാർലമെന്റ് ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024
തിരുവനന്തപുരം
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല ബാലപാർലമെന്റ് ശനി, ഞായർ ദിവസങ്ങളിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ നടക്കും. ആരോഗ്യം, ശുചിത്വം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, അവകാശ സംരക്ഷണം, സാമൂഹ്യനീതി, ശിശുക്ഷേമം, ആഭ്യന്തരകാര്യങ്ങൾ, നിയമം, പരിസ്ഥിതി സംരക്ഷണം, കൃഷി, കായികം, കലാസാംസ്കാരികം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളും ആവശ്യങ്ങളും ബാലപാർലമെന്റിൽ ചർച്ച ചെയ്യും. ബാല പഞ്ചായത്ത്, ബാല നഗരസഭയിലെ തെരഞ്ഞെടുക്കപ്പെടുന്ന സെക്രട്ടറിയും പ്രസിഡന്റുമായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് സിഡിഎസുകളിൽനിന്ന് ബാലപാർലമെന്റിൽ പങ്കെടുക്കുക. 
ഒന്നാം ദിവസമായ ശനിയാഴ്ച കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, പ്രാധാന്യം എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണവും പാർലമെന്ററി നടപടിക്രമങ്ങളെ സംബന്ധിച്ചുള്ള ക്ലാസും നടക്കും. തുടർന്ന് ഉപന്യാസ മത്സരം, പ്രസംഗം മത്സരം, ഗ്രൂപ്പ് ചർച്ച തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളിൽനിന്ന്‌ രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, ആറ്‌ മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരെ തെരഞ്ഞെടുക്കും. എൻസിസി/എസ്‌‌പിസി അംഗങ്ങളിൽനിന്ന് ചീഫ് മാർഷൽ, എഡിസി എന്നിവരെ തെരഞ്ഞെടുക്കുകയും ഇവർക്കായി പ്രത്യേക യൂണിഫോം നൽകുകയും ചെയ്യും. പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച കുട്ടികളുടെ ബാലപാർലമെന്റ് അവതരണം ഉണ്ടാകും. ജില്ലാതലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 11 കുട്ടികളെ സംസ്ഥാനതല ബാലപാർലമെന്റിൽ പങ്കെടുപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top