തിരുവനന്തപുരം
തിരുവനന്തപുരം കോർപറേഷൻ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. നഗരത്തിന് വികസനം സമ്മാനിച്ചത് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയും സർക്കാരുമാണ്.
വികസനത്തിനായി ബിജെപിയും യുഡിഎഫും ഒന്നും ചെയ്തില്ല. വികസനത്തെ തടസ്സപ്പെടുത്തുന്ന നിലപാടാണ് അവരുടേത്.
പരാജയഭീതിയിൽ മുൻകൂർ ജാമ്യം എടുക്കുകയാണ് ബിജെപിയും യുഡിഎഫും. അതിന്റെ ഭാഗമാണ് എൽഡിഎഫിന് എതിരെ ആക്ഷേപം ഉന്നയിക്കുന്നത്. സ്ഥിരമായി വോട്ട് വിറ്റ് പരിചയമുള്ളവരാണ് ബിജെപി.
കോൺഗ്രസും ബിജെപിയും തമ്മിലാണ് അഡ്ജസ്റ്റ്മെന്റുകൾ നടന്നിട്ടുള്ളത്. നേമത്ത് ബിജെപി ജയിച്ചത് എങ്ങനെയെന്ന് നാട്ടുകാർക്ക് അറിയാം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച വാർഡുകളിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകൾ പരിശോധിച്ചാലും ഇക്കാര്യങ്ങൾ മനസ്സിലാകും. കോൺഗ്രസിന് 6000 വോട്ടുള്ള വാർഡിൽ 600 വോട്ട് പിടിച്ച് റെക്കോഡിട്ടവരാണ് അവരെന്നും ആനാവൂർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..