17 January Friday

ഹോസ്റ്റൽ സംഭവവുമായി ബന്ധമില്ല: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ കെഎസ്‌യു അക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്‌്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ റോഡ്‌ ഉപരോധിക്കുന്നു

 തിരുവനന്തപുരം 

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നടന്ന സംഭവവുമായി എസ്‌എഫ്‌ഐക്ക്‌ ഒരു ബന്ധവുമില്ലെന്ന്‌ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. 
 
നിതിൻ എന്ന വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതിയായ മഹേഷ്‌ എസ്‌എഫ്‌ഐ അംഗമല്ല. ഹോസ്‌റ്റലിൽ നിരന്തരം ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന മഹേഷിന്റെ അഡ്‌മിഷൻ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടർക്ക്‌  കത്ത്‌ നൽകിയിട്ടുണ്ട്‌. ഇയാൾക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണം. 
 
സംഭവം രാഷ്ട്രീയവൽക്കരിച്ച്‌ എസ്‌എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കാൻ മാധ്യമങ്ങളും വലതുപക്ഷശക്തികളും നടത്തുന്ന ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ റിയാസ്‌ വാഹബും സെക്രട്ടറി ജെ ജെ അഭിജിത്തും പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top