27 January Monday

‘പ്രതിരോധ ഷോ’യുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

വെഞ്ഞാറമൂട് ജനമൈത്രി പ്രതിരോധതന്ത്ര പരിശീലനത്തിൽനിന്ന്‌

വെഞ്ഞാറമൂട്
സ്വയം പ്രതിരോധം പഠിപ്പിച്ച് പൊലീസ് സ്‌റ്റേഷനിൽ ‘പ്രതിരോധ ഷോ. വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണപരിപാടിയാണ്‌ വ്യത്യസ്തമായത്‌. ലിഫ്റ്റ് അറ്റാക്ക്, എടിഎം അറ്റാക്ക്, ലൈംഗികാതിക്രമം, കത്തികൊണ്ടുള്ള ആക്രമണം തുടങ്ങി പതിമൂന്നോളം പ്രതിരോധമുറയാണ്‌ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയത്‌. ജനമൈത്രി ഹാളിൽ നടന്ന പരിപാടി പൊലീസ് ഇൻസ്പെക്ടർ ബി ജയൻ ഉദ്ഘാടനം ചെയ്തു. 
 
നെല്ലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു അരുൺകുമാർ അധ്യക്ഷനായി.മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുജാത, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ, പൊലീസ് സബ് ഇൻസ്പക്ടർ കെ വി ബിനീഷ് ലാൽ, എസ്ഐ മധു, എഎസ്ഐ ഷറഫുദ്ദിൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം മഹേഷ്, ജനമൈത്രി പൊലീസ് കോ-–-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, വനിത സിപിഒമാരായ ബിജിലേഖ, മല്ലികദേവി, ഷൈനമ്മ, മീന തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top