04 December Friday

കടലുകാണിയില്‍ 'കാണാം പൊന്‍മുടി'

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020

കടലുകാണിപ്പാറ

 
കിളിമാനൂർ 
കടലുകാണിപ്പാറയ്ക്ക് ഒരു പ്രത്യേകതയുണ്ട്, തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ പാറകയറിയെത്തുന്നവര്‍ക്ക് സൗജന്യമായി "പൊന്‍മുടി' കാട്ടിത്തരും. ഒരുവേള അറബിക്കടലും കാണാം പക്ഷെ വാച്ച്ടവര്‍ പൂര്‍ത്തിയാകണം. അതിനായി അടിമുടി മാറാനൊരുങ്ങുകയാണ് പുളിമാത്ത് പഞ്ചായത്തിലെ കടലുകാണിപ്പാറ. 
മുൻ സർക്കാരിന്റെ കാലത്ത് ടൂറിസത്തിനായി കോടികൾ ചെലവഴിച്ചെങ്കിലും ഒട്ടുമിക്ക നിർമ്മാണങ്ങളും ഇന്ന് ഉപയോ​ഗശൂന്യമായി. ഇത്തവണ 1.87 കോടി രൂപ ചെലവിലാണ് കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങുന്നത്. നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  വാച്ച് ടവർ, ലൈറ്റുകൾ, കുട്ടികളുടെ പാർക്ക്, പുൽത്തകിടി, നടപ്പാത, ലാന്റ് സ്കേപ്പിം​ഗ്, പാർക്കിം​ഗ് എന്നിവ ഒരുക്കും. 
പൊന്മുടി ടൂറിസം പദ്ധതിയെയും വർക്കല ടൂറിസം പദ്ധതിയെയും തമ്മിൽ ബന്ധിപ്പിക്കാവുന്ന ഒന്നാണ് കടലുകാണി ടൂറിസം. ഇവിടെ സ്ഥാപിക്കുന്ന വാച്ച് ടവറിൽ നിന്ന‌് അറബിക്കടലും പൊന്മുടി ഹിൽടോപ്പും കാണാനാകും. 
പാറയുടെ മുകളിൽവരെ വാഹനത്തിലെത്താവുന്ന ഡ്രൈവ് ഇൻ ടൂറിസം കൂടിയാണ് കടലുകാണി. നാലുമാസം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നുകൊടുക്കും.  
ബി സത്യൻ എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർമാൻ ബി പി മുരളി, പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു, കെ വത്സലകുമാർ, ഐഷാറഷീദ്, വി ബിനു, ബിന്ദുമണി തുടങ്ങിയവർ സംസാരിച്ചു.    
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top