24 November Tuesday

കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
 
പാങ്ങോട്
വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ബൈക്കില്‍ പുറത്തേക്ക് പോയ യുവാവ് കാറിടിച്ച് മരിച്ചു. മസ്കറ്റ് ഹോട്ടലില്‍ അക്കൗണ്ട് സെക്ഷനിൽ താൽക്കാലിക ജീവനക്കാരനായ പാങ്ങോട് ശ്രീചിത്ര നഗർ ഡി 24/1 കുഞ്ചുവിളാകത്തുവീട്ടിൽ അരുൺ വേണുഗോപാൽ (വിഷ്ണു, 28) ആണ് മരിച്ചത്. 
സംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച തൈക്കാട് ശന്തികവാടത്തില്‍. വ്യാഴാഴ്ച പകല്‍ 11 നാണ് സംഭവം. വീട്ടിൽനിന്ന്‌ സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയ അരുണിന്റെ ബൈക്കിലേക്ക് ശ്രീചിത്ര നഗറിൽവച്ച് നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ അരുണിനെ പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: വേണുഗോപാലൻനായർ. അമ്മ: ഉഷകുമാരി. സഹോദരി: അശ്വതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top