23 November Monday
400 കടന്ന്‌ മരണം

രോഗികൾ 789

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 

 

തിരുവനന്തപുരം 

ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 403 ആയി. ഒമ്പതുപേരുടെ മരണംകൂടി കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. എട്ട്‌ ആരോഗ്യപ്രവർത്തകരടക്കം 789 പേരാണ്‌ വ്യാഴാഴ്‌ച രോ​ഗബാധിതരായത്. 880 പേർ മുക്തരായി. 625 പേർക്ക്‌ സമ്പർക്കംവഴിയാണ്. 

വഞ്ചിയൂരിലെ പത്മാവതിയമ്മ (89), ശ്രീവരാഹത്തെ രാധാകൃഷ്ണൻ പിള്ള (64), പഴവങ്ങാടിയിലെ ഗീത (60), കരിക്കകത്തെ മിറീന എലിസബത്ത് (54), കഴക്കൂട്ടത്തെ ജയചന്ദ്രൻ (67), കാഞ്ഞിരമ്പാറയിലെ ബാബു (63), പേരുമലയിലെ രതീഷ് (40), വെങ്ങാനൂരിലെ യശോദ (73), വർക്കലയിലെ റഷീദ് (82) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1559 പേർകൂടി നിരീക്ഷണത്തിലായി. ഇവരടക്കം ആകെ 25,042 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിലുണ്ട്. 1979 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

499 പേർക്കെതിരെ നടപടി

തിരുവനന്തപുരം

ജില്ലയിൽ സെക്ടറൽ മജിസ്‌ട്രേട്ടുമാർ നടത്തിയ പരിശോധനയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 499 പേർക്കെതിരെ നടപടിയെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച 14 പേർക്കെതിരെ കേസെടുക്കുകയും വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 34 പേരിൽനിന്ന്‌ പിഴ ഈടാക്കുകയും ചെയ്തു. 

പൊലീസ് പരിശോധനയിൽ 51 പേരിൽനിന്ന്‌ പിഴ ഈടാക്കി. 396 പേരെ താക്കീത് ചെയ്തു. ഇതുവരെ 14,580 പേർക്കെതിരെയാണ്‌ നടപടിയെടുത്തത്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top