24 November Tuesday
നഗരം വികസനകുതിപ്പിൽ

സ്‌മാർടാണ്‌ നഗരസഭ; ‘ഓൺലൈനാണ്‌’ കുടിവെള്ളം

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020
തിരുവനന്തപുരം
കുടിവെള്ളം ‘ഓൺലൈനിലോ’, അത്‌ഭുതപ്പെടേണ്ട. ഉപയോക്താക്കളെ  മാഫിയകളിൽ നിന്ന്‌ രക്ഷിക്കാനും ശുദ്ധജലം ലഭ്യമാക്കാനും തിരുവനന്തപുരം നഗരസഭ മുന്നിട്ടിറങ്ങിയപ്പോഴാണ്‌ കുടിവെള്ള വിതരണവും ‘സ്‌മാർടായത്‌’. 
‘സുജലം സുലഭം’ പദ്ധതി നടപ്പാക്കിയാണ്‌ വീണ്ടുമൊരു ‘തിരുവനന്തപുരം മോഡൽ’ നഗരസഭ സൃഷ്ടിച്ചത്‌. പദ്ധതി വരും മുമ്പ്‌ കുടിവെള്ള മാഫിയ കയ്യടക്കി വച്ചിരിക്കുകയായിരുന്നു ഈ മേഖല. കഴുത്തറപ്പൻ ഫീസ്‌ ഈടാക്കി നൽകുന്നതാകട്ടെ മലിനജലവും. പാറമടകൾ, തോടുകൾ എന്നിവിടങ്ങളിൽ നിന്നാണ്‌ വെള്ളം ശേഖരിച്ചിരുന്നത്‌. ഇത്‌ ശുദ്ധജലമെന്ന വ്യാജേന ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും നൽകും. നാട്ടുകാരുടെ ആരോഗ്യത്തിന്‌ ഗുരുതരഭീഷണി ഉയർത്തുന്ന ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ രംഗത്തിറങ്ങി.
പൂർണമായും നഗരസഭയുടെ കീഴിലാക്കി കുടിവെള്ള വിതരണം. സ്വകാര്യന്മാർക്ക്‌ വിതരണം ചെയ്യണമെങ്കിൽ നഗരസഭയുടെ അനുമതിയും ലൈസൻസും വേണം. വെള്ളം എടുക്കുന്നത്‌ വാട്ടർ അതോറിറ്റിയുടെ വെൻഡിങ്‌ പോയിന്റിൽ നിന്ന്‌ മാത്രം.
ബുക്ക്‌ ചെയ്യാം
ആവശ്യക്കാർക്ക്‌ സൗകര്യപ്രദമായ ദിവസവും സമയവും അനുസരിച്ച്‌ ബുക്ക്‌ ചെയ്യാം.  ഇഷ്ടമുള്ള ദിവസം, തീയതി എന്നിവ നൽകാം. ഇതിനനുസരിച്ച്‌ വെള്ളം എത്തിക്കും. ബുക്ക്‌ ചെയ്യാൻ smartrivandrum മൊബൈൽ ആപും smarttvm.corporationoftrivandrum.in വെബ്‌സൈറ്റുമുണ്ട്‌. 2000 മുതൽ 20000 ലിറ്റർ വെള്ളം വിതരണം ചെയ്യും. ടാങ്കറുകൾ വഴിയാണ്‌ വിതരണം. ഒരോവാഹനത്തിലും ജിപിഎസുണ്ട്‌. നീക്കം നഗരസഭ കൺട്രോൾ റൂമിൽ നിരീക്ഷിക്കും.
വിളിക്കാം 9496434488
ഉപയോക്താവിനെ സഹായിക്കാൻ ഹെൽപ്‌ലൈൻ നമ്പരുമുണ്ട്‌. ആവശ്യമായ സഹായങ്ങൾ ലഭിക്കാനും പരാതികളും നിർദേശങ്ങളും അറിയിക്കാനും ഈ നമ്പർ ഉപയോഗിക്കാം.
നഗരസഭ നേടി 
3.54 കോടി രൂപ
സുജലം സുലഭം പദ്ധതി നടപ്പാക്കിയതിലൂടെ നഗരസഭ ഇതുവരെ നേടിയത്‌ 3,54,27518  രൂപ. നേരത്തെ  ഈ ഇനത്തിൽ വരുമാനം ഒന്നും ലഭിച്ചിരുന്നില്ല. വൻ തുക ചെലവഴിക്കുകയും ചെയ്‌തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top