02 December Wednesday

മുക്കോല പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കോവളം 
മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിനുവേണ്ടി നഗരസഭ പുതുക്കിപ്പണിത കെട്ടിടത്തിന്റെ താക്കോൽ ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ഐ പി ബിനു മെഡിക്കൽ ഓഫീസർ സോജ രാജിന്  കൈമാറി. 
കൗൺസിലർ ഓമന, ഹെൽത്ത് ഇൻസ്പെക്ടർ  ജേക്കബ് വർഗീസ്‌ എന്നിവർ പങ്കെടുത്തു. 
ഒരു കോടിയോളം രൂപ മുടക്കിയാണ്‌  രണ്ട് നിലയുള്ള കെട്ടിടം നിർമിച്ചത്‌.
തീരദേശത്തെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് മുക്കോലയിലെ ഈ പ്രാഥമികാരോഗ്യ കേന്ദ്രം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top