04 December Sunday

കുഞ്ഞുങ്ങളുടെ ഹൃദ്‌രോഗചികിത്സയിൽ തുടര്‍പിന്തുണാ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

എസ്എടി ആശുപത്രിയിൽ ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരട്ടക്കുട്ടികളോടൊപ്പം. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സമീപം

 
തിരുവനന്തപുരം 
ഹൃദ്‌രോഗചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതി ഈവര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. 
സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇവർക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആര്‍ബിഎസ്‌കെ നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി ഡിസ്ട്രിക്ട്‌ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ സഹായത്തോടെ ഇടപെട്ട്‌ കുഞ്ഞുങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം എസ്എടി ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പാക്കാൻ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ജന്മനാ ഗുരുതര ഹൃദയവൈകല്യമുള്ള 100 കുട്ടികള്‍ക്കും തുടര്‍ന്ന് ഹൃദ്യം പദ്ധതിയുടെ കീഴില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും ഈ സേവനം ലഭിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. 
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കലാ കേശവന്‍, എസ്എടി ആശുപത്രി സൂപ്രണ്ട് എസ് ബിന്ദു, ഡി ആര്‍ അനില്‍, ഡോ. ആശാ വിജയന്‍, ഡോ. എസ് ലക്ഷ്മി, ഡോ. സി വി വിനു എന്നിവര്‍ സംസാരിച്ചു. 
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top