18 October Friday

കുടുംബത്തിന്‌ 10 ലക്ഷം ലൈഫ്‌ഗാർഡ്‌ ജോൺസണിന്റെ ഭാര്യക്ക്‌ ജോലി

സ്വന്തം ലേഖകൻUpdated: Friday Aug 30, 2019

 

തിരുവനന്തപുരം 
ശംഖുംമുഖത്ത്‌ കടലിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ്‌ ഗാർഡ്‌ ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന്‌ പത്ത്‌ ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോൺസന്റെ ഭാര്യക്ക്‌ യോഗ്യതയ്‌ക്കനുസരിച്ച്‌ ടൂറിസം വകുപ്പിൽ ജോലി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 
കടലിൽ വീണ യുവതിയെ രക്ഷിക്കാൻ അതിസാഹസികമായ ശ്രമമാണ്‌ ജോൺസൺ നടത്തിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ 21നാണ്‌ യുവതിയെ രക്ഷിക്കുന്നതിനിടെ ജോൺസൻ അപകടത്തിൽപ്പെട്ടത്‌. 
മറ്റ്‌ ഗാർഡുമാരുടെ സഹായത്തോടെ യുവതിയെ കരയ്‌ക്കെത്തിച്ചെങ്കിലും ജോൺസൺ തിരയിൽപ്പെട്ടു. രണ്ടുദിവസത്തെ തെരച്ചിലിന്‌ ശേഷമാണ്‌ മൃതദേഹം കിട്ടിയത്‌.
 
പ്രധാന വാർത്തകൾ
 Top