Deshabhimani

ഒന്നാം പ്രതിക്ക്‌ ഇരട്ട ജീവപര്യന്തം; സഹോദരനും അച്ഛനും ജീവപര്യന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 12:37 AM | 0 min read

തിരുവനന്തപുരം
പത്ര ഏജന്റിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മക്കൾക്കും ജീവപര്യന്തം തടവും ഏഴുലക്ഷം പിഴയും. പാറശാല സ്വദേശിയായ രാധാകൃഷ്‌ണനെ കൊലപ്പെടുത്തിയ നാഗമണി, മക്കളായ സാധിക്ക്‌ (വിജയൻ), രത്നാകരൻ എന്നിവരെയാണ്‌ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്‌. 
ഒന്നാംപ്രതി സാധിക്കിന്‌ ഇരട്ട ജീവപര്യന്തമാണ്‌ ശിക്ഷ.2010 മാർച്ച് ഒന്നിന്‌ പുലർച്ചെ 3.45ന്‌ പാറശാല താലൂക്ക് ആശുപത്രിക്ക് സമീപത്താണ് സംഭവം. മരണപ്പെട്ട രാധാകൃഷ്ണൻ നായരുടെ ഇലവുമരം മുറിച്ച സമയത്ത് രണ്ടാംപ്രതിയുടെ മതിലിടിഞ്ഞതിലെ വൈരാഗ്യമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം വെളുപ്പിന് പത്രക്കെട്ടുകൾ എടുക്കാൻ ബൈക്കിൽ പോയ രാധാകൃഷ്‌ണനെ തടഞ്ഞുനിർത്തിയ പ്രതികൾ കമ്പി കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട രാധാകൃഷണൻ നായരുടെ ഭാര്യ കൃഷ്ണകുമാരി, മക്കളായ രേണുക, രാധിക എന്നിവർക്ക് 12 ലക്ഷം രൂപ നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പാറശാല പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്‌. രാധാകൃഷണൻ നായരുടെ ഭാര്യയും മക്കളുമടക്കം 22 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
 പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ വേണി, ജെ ഷെഹനാസ്, എ യു അഭിജിത്‌, കെ വിഷ്ണു എന്നിവർ ഹാജരായി.


deshabhimani section

Related News

0 comments
Sort by

Home