24 September Friday

യുവാവിനെ ആക്രമിച്ചവരെ ഉടൻ പിടികൂടണം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
വിളപ്പിൽ  
വിളവൂർക്കലിൽ യുവാവി​ന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച പ്രതികളെ ഉ‌ടൻ പിടികൂടണമെന്ന് സിപിഐ എം. സംഭവത്തിൽ സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും സിപിഐ എം പെരുകാവ് ലോക്കൽ സെക്രട്ടറി കെ സതീഷ്‌കുമാർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 4.30 നാണ് ബിജെപി അനുഭാവിയായ ടിപ്പർലോറി ഡ്രൈവർ വിവേക് പാറപ്പൊറ്റയിൽവച്ച് ആക്രമിക്കപ്പെട്ടത്. ആർഎസ്എസ് മണ്ഡലം കാര്യവാഹും ടിപ്പർലോറി ഡ്രൈവറുമായ വിഷ്ണുവി​ന്റെ സഹായിയാണ് വിവേക്. എന്നാൽ സിപിഐ എമ്മും ഡിവൈഎഫ്ഐയുമാണ് ആക്രമിച്ചതെന്ന് ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. 
മൂന്ന് മാസം മുമ്പ്‌ വിളവൂർക്കലിൽ സിപിഐ എം പ്രവർത്തകരെ ആക്രമിച്ച ബിജെപിയെ ജനങ്ങൾ അകറ്റി നിർത്തിയിരിക്കുകയാണ്. പ്രദേശം വീണ്ടും സംഘർഷഭരിതമാക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top