14 August Friday
ഇന്റർപോളിന്റെ സഹകരണവും

ഓപ്പറേഷൻ പി ഹണ്ട്; കൂടുതൽ അറസ്റ്റ്‌ ഉടൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
തിരുവനന്തപുരം 
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന്‌ സാധ്യത. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലെ കുട്ടികൾക്കായി അന്വേഷണം തുടങ്ങി. വിശദാന്വേഷണത്തിന് ഇന്റർപോൾ അടക്കം രാജ്യാന്തര ഏജൻസികളുടെ സഹകരണവും ലഭിക്കും.
 
വീടുകൾക്കുള്ളിൽ നിൽക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങൾ പോലും അശ്ലീലസൈറ്റുകളിൽ പ്രചരിച്ചു. ഡാർക്ക് നെറ്റ് വഴി ഇത്തരം ചിത്രങ്ങൾ വിൽക്കാനും ചിലർ പ്രവർത്തിച്ചു വരുന്നു. നിലവിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക്‌ വിധേയമാക്കും. ഫോൺ ചാറ്റുകൾ പരിശോധിച്ച് വരികയാണെന്ന്‌ എഡിജിപിയും സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം പറഞ്ഞു. ചൈൽഡ് പോൺ സൈറ്റുകൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും നിയമവിരുദ്ധമാണ്. രാജ്യത്താകമാനം  പരിശോധിച്ചാൽ കുട്ടികൾക്കെതിരായ അ​ശ്ലീല സൈറ്റുകൾക്കെതിരായ നിരീക്ഷണവും അന്വേഷണവും നടത്തുന്നത് കേരളത്തിൽ മാത്രമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top