തിരുവനന്തപുരം
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പ്രതികൾ ഉപയോഗിച്ചത് ജൻധൻ അക്കൗണ്ടുകൾ. വിവിധ സാമ്പത്തിക സഹായങ്ങൾ കൈമാറാനായി കേന്ദ്രസർക്കാർ ആരംഭിച്ച സീറോ ബാലൻസ് അക്കൗണ്ടുകളാണ് പ്രധാൻമന്ത്രി ജൻധൻ യോജന. പലരെക്കൊണ്ടും ഇത്തരം അക്കൗണ്ടുകൾ തുടങ്ങിപ്പിക്കും. അതിന്റെ എടിഎം കാർഡ് അവരിൽനിന്ന് പണംകൊടുത്ത് വാങ്ങും. ഈ അക്കൗണ്ടിലേക്കാണ് ഇരകളെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചത്. ഇരകളുമായി വാട്സാപ്പിൽ ശബ്ദസന്ദേശങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്.
തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നര കോടിരൂപയടക്കം മൂന്നുപേരിൽനിന്നായാണ് ഇത്തരത്തിൽ രണ്ട് കോടിരൂപ തട്ടിയത്. സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മാർഗം വെളിപ്പെട്ടത്.
പൊലീസ് അന്വേഷിച്ചാൽ അക്കൗണ്ട് ഉടമയിലാകും എത്തുക. ഇത്തരം ചില അക്കൗണ്ടുകളുടെ വിശദവിവരംതേടി അന്വേഷകസംഘം ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി ഡിവൈഎസ്പി ശ്യാംലാൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..