07 August Friday

ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
വഞ്ചിയൂർ
ഡിവൈഎഫ്ഐ പേട്ട മേഖലാ വൈസ് പ്രസിഡന്റ് എ അനുവിനെയും ട്രഷറർ വിഷ്ണു ശ്രീധറിനെയും കഞ്ചാവ്‌ മാഫിയ ആക്രമിച്ചു. കാലിൽ ഗുരുതരമായി വെട്ടേറ്റ അനു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ച പകൽ 11.30 ഓടെ പേട്ട മാർക്കറ്റിൽവച്ചാണ്‌ വധശ്രമമുണ്ടായത്‌.
 
കണ്ണമ്മൂല അനന്തപുരി ലെയിനിൽ കാർക്കോടകൻ കുമാർ, മകൻ ഹരികൃഷ്‌ണൻ, ചെന്നിലോട്‌ താമസിക്കുന്ന തങ്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പത്തുപേരാണ്‌ ആക്രമിച്ചത്‌. പേട്ട ഭഗത്‌സിങ് ലെയ്‌ൻ കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവർത്തനം. പേട്ട ചന്ത, റെയിൽവേ മേൽപ്പാലത്തിന് കീഴിലെ ഒഴിഞ്ഞ പ്രദേശം എന്നിവിടങ്ങളിൽ സംഘം കഞ്ചാവ് കച്ചവടം നടത്തുന്നത് പൊലീസിൽ അറിയിച്ചതാണ്‌ പ്രകോപനം.
 
പരിസ്ഥിതി ദിനത്തിൽ ഡിവൈഎഫ്ഐ ചെന്നിലോട് പ്രദേശത്ത് നട്ട വൃക്ഷത്തൈകൾ ഇവർ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഡിവൈഎഫ്ഐ  പ്രവർത്തകർ തടഞ്ഞപ്പോൾ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top