കോവളം
കോവളം, വിഴിഞ്ഞം ബാലരാമപുരം സ്റ്റേഷൻ പരിധികളിലെ മുട്ടയ്ക്കാട്, വെങ്ങാനൂർ, മംഗലത്തുകോണം എന്നിവിടങ്ങളിലെ നാല് ക്ഷേത്രങ്ങളിൽ മോഷണം. വെങ്ങാനൂർ നീലകേശി മുടിപ്പുര, മുട്ടയ്ക്കാട് ചിറയിൽ ഭദ്രകാളിദേവീക്ഷേത്രം, മുട്ടയ്ക്കാട് കുന്നിയോട് കണ്ഠൻ ശാസ്താക്ഷേത്രം, മംഗലത്തുകോണം കാട്ടുനട ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികൾ തകർത്താണ് മോഷണം.ശനിയാഴ്ച പുലർച്ചെയാണ് ക്ഷേത്ര ഭാരവാഹികൾ മോഷണവിവരം അറിയുന്നത്. കാണിക്ക വഞ്ചികളുടെ പിൻഭാഗത്തെ ഇരുമ്പ് ഗ്രില്ലിലെ പൂട്ട് പൊട്ടിച്ചാണ് പണം കവർന്നിരിക്കുന്നത്.
മുട്ടയ്ക്കാട് മേഖലയിൽ മോഷണം നടന്ന ക്ഷേത്രങ്ങളിൽ കോവളം പൊലീസും, കാട്ടുനട ഭദ്രകാളി ക്ഷേത്രത്തിൽ ബാലരാമപുരം പൊലീസും പരിശോധന നടത്തി. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിക്കാൻ ശ്രമം നടത്തിയതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. രണ്ടംഗസംഘം കാറിൽ എത്തി കാണിക്കവഞ്ചിയുടെ പൂട്ട് തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..