07 August Friday
സംഘമെത്തിയത്‌ മോഷ്‌ടിച്ച കാറിൽ

കാറിലെത്തി ബാഗ്‌ മോഷ്‌ടിച്ച സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
നെടുമങ്ങാട് 
നെടുമങ്ങാടിനു സമീപം വേങ്കവിളയില്‍ ബസ് കാത്തുനിന്ന യുവതിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത്‌ കാറിൽ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍ നാലുപേര്‍ പൊലീസ് പിടിയിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശിയായ യുവാവ് ഉൾപ്പെട്ട നാലംഗ സംഘമാണ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച രാവിലെ വേങ്കവിള പ്ലാവറയിൽ ചാലച്ചേരി ശിശിരം വീട്ടിൽ ഡി സരിതയുടെ ബാഗാണ് ഒരുസംഘം തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ചത്.
 
നാട്ടുകാർ മറ്റു വാഹനങ്ങളിൽ കാറിനെ പിന്തുടർന്നതോടെ പണം എടുത്തശേഷം  ഇരിഞ്ചയത്തിനു സമീപം ബാഗ് വലിച്ചെറിഞ്ഞു. പിന്നീട്, കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കാർ നെയ്യാറ്റിൻകരയ്ക്കു സമീപത്തു നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. നെടുമങ്ങാട് സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനിൽഗോപിയുടെയും നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന രണ്ടു നെയ്യാറ്റിൻകര സ്വദേശികളും പിടിയിലായെന്നാണ്‌ സൂചന.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top