തിരുവനന്തപുരം
നേമം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് നേമം മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാൻസ് ജനറൽ കൗൺസിൽയോഗം ആവശ്യപ്പെട്ടു. ഫ്രാൻസ് വർക്കിങ് പ്രസിഡന്റ് ജയദാസ് സ്റ്റീഫൻസൺ അധ്യക്ഷനായി. യോഗം രക്ഷാധികാരി ആർ എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: ആർ എസ് ശശികുമാർ (രക്ഷാധികാരി), മണ്ണാങ്കൽ രാമചന്ദ്രൻ (പ്രസിഡന്റ്), ആർ വിജയൻനായർ (ജനറൽ സെക്രട്ടറി), ജയദാസ്, സ്റ്റീഫൻസൺ, വൈ കെ ഷാജി, എം കെ നാസ്സർ (വർക്കിങ് പ്രസിഡന്റുമാർ), ആർ കേശവൻനായർ, ബി ശശിധരൻ, അബ്ദുൽ ജബ്ബാർ (വൈസ് പ്രസിഡന്റുമാർ), എസ് എൽ മധു, എ വിജയകുമാർ, ആർ പ്രേംകുമാർ, പ്രവീൺ പാപ്പനംകോട് (സെക്രട്ടറിമാർ), ആർ ശിവകുമാർ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..