22 September Friday

യുവാവിനെയും അമ്മയെയും ഉപദ്രവിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
കിളിമാനൂർ
കാറുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെയും അമ്മയെയും ഉപദ്രവിച്ചതായി പരാതി. പുല്ലൂർമുക്ക് വലിയവിള വീട്ടിൽ മിനികുമാരി(46), മകൻ യനിൽ(18) എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ 22ന് വൈകിട്ട് ആറിനാണ് സംഭവം. മിനികുമാരി മകനോടും അമ്മയോടും ഒപ്പം കാറിൽ ആശുപത്രിയിൽ പോയി വരുമ്പോൾ കല്ലമ്പലം മാവിൻമൂട് ജങ്‌ഷന് സമീപം മറ്റൊരു കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഉരസി. കാറോടിച്ചിരുന്നയാൾ പ്രകോപിതനായി യനിലിനെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മിനികുമാരിയെയും ഉപദ്രവിച്ചു. 
പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയശേഷം കല്ലമ്പലം പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് നടപടിയെടുത്തില്ലെന്ന്‌ കഴിഞ്ഞദിവസം കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മിനികുമാരി ആരോപിച്ചു. പൊലീസ് മേധാവിയടക്കം ഉന്നതാധികാരികൾക്ക് മിനികുമാരി പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top