02 July Thursday

ആര്യനാട്ട്‌ സമൂഹ അടുക്കളയുടെ മറവിൽ അഴിമതിയെന്ന് ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
ആര്യനാട്
യുഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിൽ സമൂഹ അടുക്കളയുടെ മറവിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. അടുക്കളയുടെ  പ്രവർത്തനത്തിനായി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സമാഹരിച്ച തുകയുടെ കൃത്യമായ കണക്കില്ല. സംഭാവനയായി ലഭിച്ച പലവ്യഞ്ജന, പച്ചക്കറി സാധനങ്ങളുടെയും കണക്കുകൾ ലഭ്യമല്ല. ഓരോ ദിവസത്തേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വ്യക്തികളും വിവിധ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്നാണ് സംഭാവനയായി നൽകിയത്. എന്നാൽ ഇവയെല്ലാം പുറത്തുനിന്ന് വാങ്ങിയതായി രേഖയുണ്ടാക്കി ഭീമമായ തുക വകമാറ്റിയെന്നാണ്‌ ആരോപണം.   കുടുംബശ്രീ  ആദ്യ ആഴ്‌ച സമൂഹ അടുക്കളയുടെ പ്രവർത്തനം ഏറ്റെടുത്തപ്പോൾ അറുനൂറിലേറെ പൊതിച്ചോറ്‌ നൽകി. പഞ്ചായത്ത്‌ ഏറ്റെടുത്തപ്പോൾ അത്‌ 200 ആയി ചുരുങ്ങി.    പഞ്ചായത്ത് പ്രസിഡന്റിന്റെ  തന്നിഷ്ടപ്രകാരം വളന്റിയർമാരെന്ന വ്യാജേന നിയമിച്ചവർക്കും  ശമ്പളം നൽകിയെന്നും ആക്ഷേപമുണ്ട്‌. 
ഓരോ വാർഡിൽനിന്നും പാചകത്തിനായും വളന്റിയർമാരായും നിയമിച്ചവരെ കബളിപ്പിച്ചാണ് അനധികൃതമായി നിയമിച്ചവർക്ക് ശമ്പളം നൽകിയത്. ഇതിനെതിരെ വകുപ്പ്തല ആന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രതിപക്ഷ പ്രതിനിധി എം എൽ കിഷോർ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top