03 July Friday

വിതുരയിൽ നൂറേക്കർ തരിശുഭൂമിയിൽ കൃഷി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
വിതുര
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ നൂറ് ഏക്കർ തരിശുഭൂമിയിൽ കൃഷി ആരംഭിച്ചു. പച്ചക്കറി, വാഴ, മത്സ്യക്കൃഷി എന്നിവയാണ്‌ നടപ്പാക്കുക. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ എം ലാലി, ഷാഹുൽനാഥ് അലിഖാൻ, മഞ്ജുഷ, രാധ, വിതുര സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഷാ2ജി മറ്റാപ്പള്ളി, സെക്രട്ടറി സന്തോഷ്, മത്സ്യ കർഷകൻ ഷാഫി, കൃഷി ഓഫീസർ അനാമിക, കൃഷി അസിസ്റ്റന്റ്‌ ഷിബു, വി എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു. തരിശുഭൂമിയിൽ കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൃഷി ഭവനുമായി ബന്ധപ്പെടാം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top