25 May Monday

കാട്ടായിക്കോണം വി ശ്രീധറിന്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുഷ്പചക്രം അർപ്പിക്കുന്നു

തിരുവനന്തപുരം 
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയുമായ കാട്ടായിക്കോണം വി ശ്രീധറിന്റെ 26–-ാം ചരമവാർഷികദിനം ആചരിച്ചു. കാട്ടായിക്കോണത്തെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പുഷ്പാർച്ചന നടത്തി. നാലുപതിറ്റാണ്ടായി ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിറഞ്ഞുനിന്ന പ്രിയ സഖാവിന്റെ ചരമദിനം കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ച്‌ ലളിതമായാണ്‌ ആചരിച്ചത്‌. സിപിഐ എം കാട്ടായിക്കോണം ലോക്കൽ സെക്രട്ടറി ഡി  രമേശനും  പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top