25 May Monday
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്‌

19,456 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തിരുവനന്തപുരം
ജില്ലയിൽ ഞായറാഴ്‌ച ഒരാൾക്ക്‌ കോവിഡ്‌–- 19 സ്ഥിരീകരിച്ചു. പോത്തൻകോട് സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരങ്ങൾ ശേഖരിച്ച് ഉടൻ റൂട്ട് മാപ്പ് തയ്യാറാക്കും. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ രോഗം ഭേദമായ രണ്ടുപേരെ വിട്ടയച്ചു. ഇവരും നിരീക്ഷണത്തിലാണ്‌.
  
ഞായറാഴ്‌ച 285 പേർ ഉൾപ്പെടെ -19,456 പേർ നിരീക്ഷണത്തിലാണ്‌. വീടുകളിൽ -18,145 പേരും ആശുപത്രികളിൽ 93 പേരും. 18 പേരെയാണ്‌ ഞായറാഴ്‌ച രോഗ ലക്ഷണവുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്‌. 34 പേരെ ഡിസ്ചാർജ് ചെയ്തു. 22 പേർ 28 ദിവസ നിരീക്ഷണക്കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ഞായറാഴ്‌ച  23 സാമ്പിൾ പരിശോധനയ്‌ക്കയച്ചു. ആകെ അയച്ച 1278 സാമ്പിളിൽ 1174 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. 
ആശുപത്രികളിൽ 93 പേർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 52ഉം ജനറൽ ആശുപത്രിയിൽ 16ഉം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ രണ്ടും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഒമ്പതും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്എടയിൽ ഒമ്പതും കിംസിൽ  മൂന്നും അനന്തപുരിയിൽ ഒരാളുമാണ്‌  നിരീക്ഷണത്തിലുള്ളത്‌.
 

കരുതൽകേന്ദ്രങ്ങളിൽ 559 പേർ

 

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 79ഉം വിമൻസ് ഹോസ്റ്റലിൽ 51ഉം ഐഎംജി ഹോസ്റ്റലിൽ 28ഉം വേളി സമേതി ഹോസ്റ്റലിൽ 19ഉം മൺവിള കോ–- ഓപ്പറേറ്റീവ്  ട്രെയ്‌നിങ്‌ ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 18ഉം മാർ ഇവാനിയോസ് ഹോസ്റ്റലിൽ ഒരാളും വിഴിഞ്ഞം സെന്റ്‌ മേരീസ് സ്കൂളിൽ 28ഉം  പുല്ലുവിള ലിയോ തേർട്ടീന്ത്  സ്കൂളിൽ 108ഉം പൊഴിയൂർ എൽപി സ്കൂളിൽ 227ഉം പേരാണ്‌ കരുതൽകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്‌.
 

611 കോൾ

 

ഞായറാഴ്‌ച കലക്ടറേറ്റ് കൺട്രോൾ റൂമിൽ 318 ഉം ദിശ കോൾ സെന്ററിൽ 293ഉം കോളെത്തി. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10 പേർ മെന്റൽ ഹെൽത്ത് ഹെൽപ്പ്‌ ലൈനിൽ വിളിച്ചു.  ഇതുവരെ 7355  പേരെ മാനസിക പിന്തുണ ഉറപ്പിക്കാൻ വിളിച്ചു. ഫീൽഡുതല സർവൈലൻസിന്റെ ഭാഗമായി ഞായറാഴ്‌ച  2979  ടീം 10049 വീട്‌ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top