30 May Saturday

മാംസാവശിഷ്ടങ്ങൾ ഉണക്കാനിട്ടു: പ്രതിഷേധിച്ച്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

മൃഗക്കൊഴുപ്പ്‌ നിർമിക്കുന്നതിനുള്ള മാംസാവശിഷ്ടം ജനവാസകേന്ദ്രത്തിൽ ഉണക്കാനിട്ടനിലയിൽ

വെള്ളറട
സോപ്പ്‌ നിർമാണത്തിനുള്ള മൃഗക്കൊഴുപ്പ്‌ നിർമിക്കുന്നതിനുള്ള മാംസാവശിഷ്ടം ജനവാസകേന്ദ്രത്തിൽ ഉണക്കാനിട്ടതിനെതിരെ നാട്ടുകാർ രംഗത്ത്‌. ആര്യൻകോട് കിഴക്കൻമലയിലാണ് സംഭവം. സോപ്പുനിർമാണ കമ്പനിയുടെ മറവിൽ വീട്ടിലെ ഹാളിലും പരിസരത്തുമാണ്‌  ഉണക്കാനിട്ടത്. അസഹ്യമായ ദുർഗന്ധംകാരണം നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്തിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. മാംസാവശിഷ്‌ടങ്ങൾ കാക്ക കൊത്തി കുടിവെള്ള സ്രോതസ്സുകളിൽ കൊണ്ടിടുന്നതായും നാട്ടുകാർ പറയുന്നു.
 
അന്യസംസ്ഥാന തൊഴിലാളികളാണ് ഇവ ഉണക്കുന്നത്‌. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് മാംസാവശിഷ്ടങ്ങൾ കുഴിച്ചുമൂടി. സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top