28 May Thursday
ലീഗൽ മെട്രോളജി വകുപ്പ്

7.60 ലക്ഷം രൂപ പിഴ ഈടാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തിരുവനന്തപുരം 
സംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയവരിൽനിന്ന്‌ 7.60 ലക്ഷം രൂപ പിഴ ഈടാക്കി. 2217 ഇടത്ത്‌ നടത്തിയ പരിശോധനകളിലൂടെ 165 കേസ്‌ രജിസ്റ്റർ ചെയ്തു. മെഡിക്കൽ സ്‌റ്റോറുകൾ, പ്രാെവിഷൻ സ്റ്റോറുകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 
 
സാനിറ്റൈസർ, ഫെയ്സ് മാസ്ക്, കുപ്പി വെള്ളം, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയതിനും മറ്റ് നിയമ ലംഘനങ്ങൾക്കുമാണ് കേസെടുത്തത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കടയുടമകൾ പിഴ ഒടുക്കിയിട്ടില്ല. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന്‌ ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും പരാതികൾ അറിയിക്കാം.
പ്രധാന വാർത്തകൾ
 Top