28 May Thursday

അതിഥിത്തൊഴിലാളികൾക്ക്‌ സൗകര്യം ഉറപ്പാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തിരുവനന്തപുരം 
ജില്ലയിലെ അതിഥിത്തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വെള്ളവും ഭക്ഷണവും താമസവുമടക്കമുള്ള സൗകര്യങ്ങളൊരുക്കാൻ ജില്ലാ ഭരണകേന്ദ്രത്തിന്‌ നിർദേശം നൽകിയിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുമായി സംസാരിച്ച് കൂടുതൽ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട അതിഥിത്തൊഴിലാളികളെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ക്രമീകരണം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന കോവിഡ്–- 19 അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സമൂഹ അടുക്കളകളിലേക്ക്‌ സംഭാവന സ്വീകരിക്കാം. എന്നാൽ, അതിനായി യാത്രചെയ്യാൻ പാടില്ല. ബന്ധപ്പെട്ടവരെ അറിയിച്ചാൽ അവർ പോയി സാധനങ്ങൾ ശേഖരിക്കാൻ സംവിധാനമുണ്ടാക്കണം. പാചകസ്ഥലങ്ങളിൽ ആളുകൂടുന്നത്‌ അനുവദിക്കില്ല. ജില്ലയിൽ മിൻപിടിത്തത്തിന്‌ ദീർഘദൂരം യാത്ര ചെയ്‌തെത്തിയവരെ നിരീക്ഷണകേന്ദ്രങ്ങളിൽ പാർപ്പിച്ചതായും കാസർകോട്‌ ഭാഗത്ത് സഞ്ചരിച്ച് മടങ്ങിവന്നവരെ വിവിധ നിരീക്ഷണകേന്ദ്രങ്ങളിൽ പാർപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top