18 January Tuesday
വീട്ടമ്മയെ കിണറ്റിൽ നിന്ന് രക്ഷിച്ച സംഭവം

ഉദ്യോഗസ്ഥരെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
 
വെഞ്ഞാറമൂട്
കിണറ്റിൽ വീണ്‌ മരിച്ചുവെന്ന് വിധിയെഴുതിയ വീട്ടമ്മയെ രക്ഷിച്ച വെഞ്ഞാറമൂട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഡി കെ മുരളി എംഎൽഎ അനുമോദിച്ചു. വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ എ നിസാറുദ്ദീൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസ് എന്നിവരെയാണ് ഫയർസ്റ്റേഷനിലെത്തി എംഎൽഎ അനുമോദിച്ചത്. 
പുല്ലമ്പാറ കരിച്ചയിൽ ഗിരീഷ് ഭവനിൽ സുലോചന (63) യെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. വൃദ്ധ കിണറ്റിനുള്ളിൽ മരിച്ചു കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്‌ ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോൾ  സുലോചന  കിണറ്റിൽ പൊങ്ങി കിടക്കുകയായിരുന്നു. കിണറ്റിനുള്ളിൽ ഇറങ്ങി പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന്‌ കണ്ടെത്തി. ഉടൻ പുറത്തെത്തിച്ച്‌ സേനയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിക്കുകയായിരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top