16 January Saturday

തപാൽ വോട്ട്‌ വിതരണം; നിയോഗിച്ചത്‌ 300 ഉദ്യോഗസ്ഥരെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
തിരുവനന്തപുരം
ജില്ലയിലെ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ വിതരണ നടപടിക്ക് 300 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 150 സ്‌പെഷ്യൽ പോളിങ് ഓഫീസർമാരെയും 150 അസിസ്റ്റന്റ് പോളിങ് ഓഫീസർമാരെയുമാണ്‌ നിയോഗിച്ചത്‌. 150 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്‌.   
ഞായറാഴ്ച കോവിഡ്‌ ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കും. ഡിസംബർ ഏഴ്‌ വരെ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കും. സ്‌പെഷ്യൽ പോളിങ് ഓഫീസർ, അസിസ്റ്റന്റ് പോളിങ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന 83 ടീമാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള ബാലറ്റുകൾ നൽകുക.  തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ 40 ടീം സ്‌പെഷ്യൽ തപാൽ ബാലറ്റ് വിതരണം ചെയ്യും.
സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകാനുള്ള നടപടി ചരിത്രത്തിൽ ഇടംനേടുമെന്ന്‌ കലക്ടർ നവ്‌ജ്യോത് ഖോസ. സ്‌പെഷ്യൽ പോളിങ് ഓഫീസർമാരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളായി മാറുകയാണെന്നും കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top